കഠിനംകുളം ഗ്രാമപഞ്ചായത്ത് ഭൂപടം
കഠിനംകുളം, കഴക്കൂട്ടം-മേനംകുളം വില്ലേജുകള്‍ ഉള്‍പ്പെടുന്ന കഠിനംകുളം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം നഗരത്തില്‍നിന്നും 20 കിലോമീറ്റര്‍ വടക്ക്, വെട്ടുറോഡ് ജംഗ്ഷനില്‍ നിന്നു രണ്ടു കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. വടക്ക് അഴൂര്‍, ചിറയിന്‍കീഴ് പഞ്ചായത്തുകളും കിഴക്ക് കഠിനംകുളം കായലും അണ്ടൂര്‍ക്കോണം പഞ്ചായത്തും, തെക്ക് തിരുവനന്തപുരം കോർപ്പറേഷനും പടിഞ്ഞാറ് അറബിക്കടലുമാണ് കഠിനംകുളത്തിന്റെ അതിരുകള്‍. 23 വാര്‍ഡുകളുള്ള കഠിനംകുളം ഗ്രാമപഞ്ചായത്തിന് 17.68 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. കിഴക്ക് കഠിനംകുളം കായലിനും പടിഞ്ഞാറ് അറബിക്കടലിനുമിടയിലായാണ് ഒന്നു മുതല്‍ ഏഴു വരെ വാര്‍ഡുകള്‍ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ വടക്കേയറ്റം ഒറ്റപ്പന മുതല്‍ തെക്ക് പളളിത്തുറവരെ ഏകദേശം 11 കിലോമീറ്റര്‍ നീളത്തില്‍ സമുദ്രതീരമാണ്