തൂഫാൻ തദ്ദേശം

October 6, 2026

തൂഫാൻ തദ്ദേശം  


ലഹരിക്കെതിരെ ജനകീയ പ്രതിരോധം —
കേരള പോലീസിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച *“ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്”* എന്ന ലഹരിവിരുദ്ധ ദൗത്യത്തിന്‍റെ രണ്ടാം ഘട്ടമായ *“ഓപ്പറേഷൻ തൂഫാൻ 2.0”* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുകയാണ്. ലഹരിക്കെതിരായ നിയമനടപടികൾക്കൊപ്പം ജനപങ്കാളിത്തം ശക്തിപ്പെടുത്തുക, ലഹരി ഉപയോഗത്തിന്‍റെ അപകടസാധ്യതകൾ നേരത്തെ തിരിച്ചറിയുക, ബോധവൽക്കരണം ശക്തമാക്കുക, ആവശ്യമായവർക്ക് പുനരധിവാസ സഹായം ഉറപ്പാക്കുക എന്നിവയാണ് രണ്ടാം ഘട്ടത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ. ഇതിന്‍റെ ഭാഗമായി കേരള  പോലീസ് എക്സൈസ് വകുപ്പ് മേധാവികളുടെയും സാന്നിധ്യത്തിൽ *28/09/2026 തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് പഞ്ചായത്ത് ഓഫീസിൽ ബഹുമാനപ്പെട്ട കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്   അഡ്വ: ജോസ് നിക്കേളാസ്  തൂഫാൻ പതാക ഉയർത്തുകയുണ്ടായി. തുടർന്ന് രാവിലെ 11.00 മണിക്ക് നടന്ന സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ ലൈവ് സംപ്രേഷണം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടക്കുകയുണ്ടായി പ്രസ്തുത പരിപാടിയിൽ കഠിനംകുളം പഞ്ചായത്ത് ജനപ്രതിനിധികൾ, എക്സൈസ് വിഭാഗം ജീവനക്കാർ, കഠിനംകുളം പോലീസ്  S.H.O, ഹരിത കർമ്മസേന പ്രവർത്തകർ. കുടുംബശ്രീ ചെയർപേർസൺ, കുടുംബശ്രീ  പ്രവർത്തകർ, യൂത്ത് ബ്രിഗേഡ്സ്, V.B.G.R.A.M.G ജീവനക്കാർ, തൊഴിലാളികൾ, ആശാ വർക്കർമാർ അങ്കണവാടി പ്രവർത്തകർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ എന്നിവർ സർക്കാരിന്‍റെ ഈ ബൃഹത്ത് പദ്ധതിക്ക് സാക്ഷ്യം വഹിച്ചു.  ഇവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട തൂഫാൻ വാറിയേഴ്സിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്   അഡ്വ: ജോസ് നിക്കേളാസ് തൂഫാൻ ബാഡ്ജ് വിതരണം ചെയ്യുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ വിദ്യാഭ്യാസവും ആരോഗ്യവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  ചടങ്ങിൽസന്നിഹിതരായവർക്ക് തൂഫാൻ തദ്ദേശം  പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. 


*ലഹരിക്കെതിരെ നിയമവും ജനകീയ കൂട്ടായ്മയും കൈകോർക്കുമ്പോൾ — ഓപ്പറേഷൻ തൂഫാൻ ശക്തമാകുന്നു.*

നമ്മുടെ വാർഡ് • നമ്മുടെ കുട്ടികൾ • നമ്മുടെ ഉത്തരവാദിത്വം
ലഹരിക്കെതിരെ ഒരുമിച്ച് കൈകോർക്കാം.

സുരക്ഷിതമായ ഒരു തലമുറയ്ക്കായി തൂഫാന്‍റെ ഭാഗമാകാം.


*പ്രസിഡൻറ്*
*കഠിനംകുളം ഗ്രാമപഞ്ചായത്ത്* 


 

ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്