കഠിനംകുളം ഗ്രാമ പഞ്ചായത്ത്

കടലും കായലും തെങ്ങിന്‍തോപ്പുകളും നെല്‍പാടങ്ങളും ചേര്‍ന്ന് സമുദ്ര നിരപ്പില്‍ സ്ഥിതി ചെയ്യുന്ന സമതല ഭൂപ്രദേശമാണ് കഠിനംകുളം പഞ്ചായത്ത്. നല്ല നീര്‍വാഴ്ചയുള്ള ഇവിടുത്തെ മണ്ണിന്റെ ഫലഭൂയിഷ്ഠത താരതമ്യേന കുറവാണ്. ഏതാണ്ട് ഒരേ ഘടനയുള്ള മണ്ണാണ് പഞ്ചായത്തിലാകമാനം കാണുന്നത്. ഏകദേശം 1913 ഹെക്ടര്‍ സ്ഥലമാണ് മൊത്തമായ ഭൂപ്രദേശം. ഇതില്‍ 57 ഹെക്ടര്‍ നിലവും 1399 ഹെക്ടര്‍ പുരയിടവും 445 ഹെക്ടര്‍ പുറമ്പോക്കും (കായല്‍ ഉള്‍പ്പെടെ) ഉള്‍പ്പെടുന്നു. പഞ്ചായത്തുപ്രദേശത്തുള്ള മണ്ണില്‍ മണലിന്റെ അംശം വളരെ കൂടുതല്‍ അടങ്ങിയിരിക്കുന്നതും അന്തരീക്ഷത്തിലെ ഉപ്പുരസത്തിന്റെ കൂടിയ സാന്നിധ്യവും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഏകദേശം 3000 മീ.മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന ഈ പ്രദേശത്ത് വേനല്‍ക്കാലത്ത് ജലസേചനാവശ്യത്തിന് വേണ്ടത്ര വെള്ളം ലഭിക്കുന്നില്ല. മണ്ണിന്‍റെ ജലസംഭരണ ശേഷി കുറവായതുകൊണ്ട് വേഗം ഉണക്ക് ബാധിക്കുകയും...

അഡ്വ. ജോസ് നിക്കോളസ്

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വാർഡ് 22

ശ്രീമതി. ഷീന ബീഗം ജെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി. വാർഡ് 8

ശ്രീ. ജോയ് എ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി. വാർഡ് 18

ശ്രീമതി. സൂസി ഗല്ലിസ്റ്റൺ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി. വാർഡ് 2

അഡ്വ.ആൻ്റണി ഫിനു ചാൾസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി. വാർഡ് 16

ശ്രീ. പ്രവീൺ പി ഐ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല                                :തിരുവനന്തപുരംബ്ളോക്ക്                     :പോത്തൻകോട്വിസ്തീര്‍ണ്ണം                 :17.68 ച.കി.മീവാര്‍ഡുകളുടെ എണ്ണം                             :23ജനസംഖ്യ                    :46476പുരുഷന്‍മാര്‍              :20655സ്ത്രീകള്‍                     :22751ജനസാന്ദ്രത                  :23725സ്ത്രീ : പുരുഷ അനുപാതം                      :1046മൊത്തം...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ചരിത്രം

ഉദ്ദേശം ഏഴു ശതാബ്ദങ്ങള്‍ക്കു മുമ്പ്, ഒരു ചെറു ഭൂചലനത്തിന്റെ ഫലമായി കഠിനംകുളം മഹാദേവര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് സമുദ്രതീരത്തിനു സമീപം വളരെ ആഴവും വിസ്തീര്‍ണ്ണവുമുളള ഒരു കുളം രൂപപ്പെടുകയും പിന്നീട് വലിയകുളം എന്ന പേരില്‍ ക്ഷേത്രത്തിന്റെ വകയായിതീരുകയും ചെയ്തുവത്രെ. ഇന്നു കാണുന്ന മുതലപ്പൊഴി മേല്‍പ്പറഞ്ഞ ഭൂചലനത്തിനു മുമ്പ് ഇവിടെ ആയിരുന്നുവെന്നും പറഞ്ഞുകേള്‍ക്കുന്നു. ഇവിടെ നിന്നും തുടങ്ങുന്ന വിസ്തീര്‍ണ്ണമുളള കായല്‍ പ്രദേശം തന്നെയാണ് അതിന് ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കുവാന്‍ കഴിയുന്നത്. പില്‍ക്കാലത്ത് കായലിന്റെ പല ഭാഗങ്ങളും നികത്തി തൊണ്ട് പൂഴ്ത്തുന്നതിനുളള വട്ടങ്ങളാക്കിത്തീര്‍ത്തു. മേല്‍പ്പറഞ്ഞ കുളത്തിന്റെ ആഴവും വിസ്തീര്‍ണ്ണവും കണക്കിലെടുത്താണ് കഠിനംകുളം എന്ന പേര് ലഭിച്ചത് എന്നും പറയപ്പെടുന്നു. കഠിനംകുളം കായല്‍പ്രദേശം വലിയ കുളമായിരുന്നന്നും മറ്റു കായലുകളെ അപേക്ഷിച്ച് ഇതുവഴിയുളള യാത്ര അതീവ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 6, 2026

തൂഫാൻ തദ്ദേശം

തൂഫാൻ തദ്ദേശം ലഹരിക്കെതിരെ ജനകീയ പ്രതിരോധം —കേരള പോലീസിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച *“ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്”* എന്ന ലഹരിവിരുദ്ധ ദൗത്യത്തിന്‍റെ രണ്ടാം ഘട്ടമായ *“ഓപ്പറേഷൻ തൂഫാൻ 2.0”* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുകയാണ്. ലഹരിക്കെതിരായ...

കൂടുതൽ വായിക്കുക
പുതിയ വാർത്ത