ചരിത്രം
ഉദ്ദേശം ഏഴു ശതാബ്ദങ്ങള്‍ക്കു മുമ്പ്, ഒരു ചെറു ഭൂചലനത്തിന്റെ ഫലമായി കഠിനംകുളം മഹാദേവര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് സമുദ്രതീരത്തിനു സമീപം വളരെ ആഴവും വിസ്തീര്‍ണ്ണവുമുളള ഒരു കുളം രൂപപ്പെടുകയും പിന്നീട് വലിയകുളം എന്ന പേരില്‍ ക്ഷേത്രത്തിന്റെ വകയായിതീരുകയും ചെയ്തുവത്രെ. ഇന്നു കാണുന്ന മുതലപ്പൊഴി മേല്‍പ്പറഞ്ഞ ഭൂചലനത്തിനു മുമ്പ് ഇവിടെ ആയിരുന്നുവെന്നും പറഞ്ഞുകേള്‍ക്കുന്നു. ഇവിടെ നിന്നും തുടങ്ങുന്ന വിസ്തീര്‍ണ്ണമുളള കായല്‍ പ്രദേശം തന്നെയാണ് അതിന് ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കുവാന്‍ കഴിയുന്നത്. പില്‍ക്കാലത്ത് കായലിന്റെ പല ഭാഗങ്ങളും നികത്തി തൊണ്ട് പൂഴ്ത്തുന്നതിനുളള വട്ടങ്ങളാക്കിത്തീര്‍ത്തു. മേല്‍പ്പറഞ്ഞ കുളത്തിന്റെ ആഴവും വിസ്തീര്‍ണ്ണവും കണക്കിലെടുത്താണ് കഠിനംകുളം എന്ന പേര് ലഭിച്ചത് എന്നും പറയപ്പെടുന്നു. കഠിനംകുളം കായല്‍പ്രദേശം വലിയ കുളമായിരുന്നന്നും മറ്റു കായലുകളെ അപേക്ഷിച്ച് ഇതുവഴിയുളള യാത്ര അതീവ...
Read More